കര്‍മ്മം കൊണ്ട് ഒരു പുരുഷായുസ്സ് മുഴുവന്‍ ദീനിനും സമൂഹത്തിനും വേണ്ടി ജ്വലിച്ച് നിന്ന നിസ്തുല വ്യക്തിത്വമായിരുന്നു ഉസ്താദ് കെ.ടി മാനു മുസ്്‌ലിയാര്‍ (ന:മ). വളരെ ചെറുപ്പത്തിലേ അനാഥനായി വളര്‍ന്ന ആ മഹാ മനീശി തന്റെ ജീവിതം അനാഥ അഗതികള്‍ക്കായി ഉഴിഞ്ഞ് വെക്കുകയായിരുന്നു. കേരളീയ മതവൈജ്ഞാനിക വിപ്ലവത്തിന് തുടക്കമിട്ട മദ്രസ സംവിധാനത്തിന് തുടക്കം കുറിച്ചതിലും ഈ സംരംഭത്തിന്റെ വളര്‍ച്ചയിലും ഉസ്താദിന്റെ നേതൃപരമായ പങ്ക് നിസ്തുലമാണ്. പ്രവാചക ചര്യയുടെ ആള്‍രൂപമായി, ലാളിത്യത്തിന്റെയും വിനയത്തിന്റെയും ജീവിത രീതി തെരഞ്ഞെടുത്ത മുസ്്‌ലിം കൈരളിയുടെ ആ സാരഥി 2009 ഫെബ്രുവരി .................. ആ അവിസ്മരണീയ സന്ദിയില്‍ തന്നെ നെഞ്ചിലേറ്റിയ ജന സാഗരത്തെ കണ്‍കുളിര്‍ക്കെ കണ്ട്, ഏഴര ദശകം കൊണ്ട്, വെളിച്ചം പരത്തുന്ന അനേകായിരം മാതൃകകള്‍ ബാക്കിയാക്കി നമ്മോട് വിട പറഞ്ഞു.
മര്‍ഹൂം കാരാട്ട് തൊടി സൈനുദ്ദീന്റെ മകന്‍ കുഞ്ഞു അബ്ദുറഹ്മാന്റെയും (കുഞ്ഞാറ) ത്രാശ്ശേരി ഉണ്ണീന്റെ മകള്‍ ഇത്തിക്കുട്ടിയുടെയും ഏക ആണ്‍തരിയായി ഹിജ്‌റ 1349 (ക്രി. 1932) ല്‍ കരുവാരക്കുണ്ട് കണ്ണത്തിലെ ചേറുമ്പ് ദേശത്തായിരുന്നു കെ.ടി ഉസ്താദിന്റെ ജനനം. 1934 ല്‍ ഉസ്താദിന് ഒന്നര വയസ്സുള്ളപ്പോഴാണ് പിതാവ് ഇഹലോകവാസം വെടിയുന്നത്. പ്രാഥമിക വിദ്യാഭ്യാസം കണ്ണത്ത് ബോര്‍ഡ് മദ്രസയിലും ഓത്ത്പള്ളിയിലുമായി ഉസ്താദ് പൂര്‍ത്തീകരിച്ചു. മാതാവിന്റെ അടങ്ങാത്ത താല്‍പര്യവും പിന്തുണയും മൂലം വളരെ കഷ്ടപ്പാടുകള്‍ സഹിച്ച് പിന്നീട് മതപഠനത്തിനായി ഉസ്താദ് പള്ളഇദര്‍സില്‍ ചേരുകയായിരുന്നു. മര്‍ഹൂം കെ.കെ അബ്ദുല്ല മുസ്്‌ലിയാരുടെ പിതാവായ മര്‍ഹൂം കെ.കെ കുഞ്ഞഹമ്മദ് മുസ്്‌ലിയാര്‍ ദര്‍സ് നടത്തിയിരുന്ന കരുവാരക്കുണ്ട് ദര്‍സിലാണ് ഉസ്താദിന്റെ ദര്‍സ് പഠനത്തിന്റെ തുടക്കം.പിന്നീട് 1955 ല്‍ വല്ലൂരിലേക്ക് പോകും വരെ മര്‍ഹൂം സി.കെ മൊയ്തീന്‍ ഹാജി അരിപ്രയുടെ കീഴിലായിരുന്നു ഉസ്താദിന്റെ തുടര്‍ പഠനം. പഠന കാലത്തുതന്നെ അധ്യാപകനായി സേവനം ചെയ്തിരുന്ന ഉസ്താദ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. ശൈഖ് ആദം ഹസ്രത്ത് ആയിരുന്നു അന്നത്തെ പ്രിന്‍സിപ്പള്‍. ശൈഖ് അബൂബക്കര്‍ ഹസ്രത്ത്, മംഗലം അബ്ദുല്‍ അസീസ് ഹസ്രത്ത്, മീരാന്‍ ഹസ്രത്ത് എന്നിവരായിരുന്നു മറ്റു പ്രധാന ഉസ്താദുമാര്‍. കെ.കെ അബ്ദുല്ല മുസ്്‌ലിയാര്‍, ആനക്കര സി.കോയക്കുട്ടി മുസ്്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്്‌ലിയര്‍, വണ്ടൂര്‍ അബ്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ തുടങ്ങിയ പണ്ഡിതര്‍ വെല്ലൂരിലെ ഉസ്താദിന്റെ സഹപാഠികളായിരുന്നു. 21 വര്‍ഷത്തെ പഠനശേഷം 1957 ല്‍ ഇരിങ്ങാട്ടിരി മഹല്ല് ഖാളിയായും മുദരിസായും ഉസ്താദ് സ്ഥാനം ഏറ്റു. ഇരിങ്ങാട്ടിരി ജുമുഅത്ത് പള്ളിയില്‍ വിപുലമായ ഒരു ദര്‍സ് രൂപീകരണത്തിന് തുടക്കം കുറിച്ചത് ഉസ്താദായിരുന്നു. 1957 ല്‍ ഏറ്റെടുത്ത് ഖാളി സ്ഥാനം 2009 ല്‍ വഫാത്താകും വരെ തുടരുകയുണ്ടായി. 54 വര്‍ഷത്തെ തദ്‌രീസിനിടയില്‍ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, സൈദാലി മുസ്്‌ലിയാര്‍ മാമ്പുഴ,...................... തുടങ്ങിയ ഒട്ടനേകം പ്രമുഖ ശിഷ്യഗണങ്ങളെ വാര്‍ത്തെടുക്കാന്‍ ഉസ്താദിന് സാധിച്ചു.
ആദര്‍ശത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഉസ്താദ് അഹ ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആദര്‍ശ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്ന ഒരു പ്രവര്‍ത്തനങ്ങളിലും വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായിരുന്നില്ല. സമസ്തയുടെ ഒരു എളിയ പ്രവര്‍ത്തകനായി സമസ്തക്കെതിരെ വരുന്ന ഓരോ ഒളിയമ്പുകളെയും തന്റെ സ്വതസിദ്ധമായ വാഗ് വൈഭവം കൊണ്ട് ഉസ്താദ് നേരിട്ടു. നൂരിശാ ത്വരീഖതിന്റെ ഉത്ഭവ സമയത്തു തന്നെ ശക്തമായി അതിനെ എതിര്‍ത്ത് ഉസ്താദ് നടത്തിയ പ്രഭാഷണവും 1989 ല്‍ സമസ്തയില്‍ ഭിന്നിപ്പുണ്ടാക്കി വികടിച്ച്ു പോയ കാന്തപുരം മാമ്പുഴ പൊടുവണ്ണി വന്നു പ്രസംഗിച്ചു പോയപ്പോള്‍ ആ വിഭാഗത്തിനും കനത്ത താക്കീത് നല്‍കി മറുപടി പ്രസംഗം നടത്തിയത് ഉസ്താദായിരുന്നു. 2008 ജനുവരി 26 ല്‍ ഇന്ത്യന്‍ റിപ്പപ്ലിക്കിന്റെ 60-ാം വാര്‍ഷികത്തില്‍ 'രാഷ്ട രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച മനുഷ്യ ജാലികയെ ഉസ്താദ് നടത്തിയ പ്രഭാഷണം ഇന്നും ഏറെ ശ്രദ്ധേയമാണ്. പ്രഭാഷണത്തിനൊടുവില്‍ വിദ്യാര്‍ത്ഥകളോട് സമസ്തയുടെ കൂടെ നില്‍ക്കാന്‍ പറഞ്ഞത്, ആദര്‍ശത്തെ മുറുകെ പിടിക്കാന്‍ യുവ നിരയോടുള്ള ഒരു ആഹ്വാനമായിരുന്നു. ആദര്‍ശ വിഷയങ്ങളില്‍ ഉസ്താദ് സ്വീകരിച്ച കര്‍ശന നിലപാടുകള്‍ക്കുള്ള തെളിവാണ് ഉസ്താദിന്റെ അന്ത്യ നിമിഷം.
സമസ്തയുടെ പോഷക ഘടകമായ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചുള്ള സമാപന സമ്മേളനത്തില്‍ സ്വാഗഭാഷണം നടത്താന്‍ നിയോഗിക്കപ്പെട്ടിരുന്നത് ഉസ്താദായിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ മൂലം പകരക്കാരനായി ഡോ. ബഹാഉദ്ദീന്‍ നദ്‌വിയെ നിയോഗിക്കുകയായിരുന്നു. തന്റെ കടുത്ത ക്ഷീണം ആരെയും അറിയിക്കാതെ അറബിക്കടലിന്റെ തീരത്ത് പാല്‍കടലാക്കിയ അണികളെ കണ്‍കുളിര്‍ക്കെ കണ്ട് ഉസ്താദ് സ്റ്റേജിന്റെ മുന്നില്‍ തന്നെ കഴിഞ്ഞ് കൂടി. അല്‍പസമയ ശേഷം അസ്വസ്ഥത മൂര്‍ചിച്ച് ഉസ്താദ് സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞ് വേദിയില്‍ നിന്ന് ഇറങ്ങി. നടക്കാനാവത്ത വിധം ക്ഷീണിച്ച ഉസ്താദിനെ പ്രവര്‍ത്തകര്‍ ഉടന്‍ ആമ്പുലന്‍സിലേക്ക് കയറ്റിയെങ്കിലും ഹോസ്പ്പിറ്റലിലേക്ക് പോകുന്നതിനിടയില്‍ അല്‍പം വെള്ളം കുടിച്ച് സമീപത്തുള്ളവരെ സാക്ഷിയാക്കി നാലഞ്ചു തവണ തഹ്‌ലീല്‍ ഉരുവിട്ട് ഉസ്താദ് ഈ ലോകത്തോട് വിടവാങ്ങി. തന്റെ പ്രസംഗത്തിനായി കാതോര്‍ത്ത് അനുചര വൃന്തത്തെ കൊണ്ട് ജനാസ നിസ്‌കാരവും തഹ്‌ലീലും നടത്തിയായിരുന്നു ഉസ്താദിന്റെ വിയോഗം.
അല്ലാഹു ആ മഹാത്മാവിനോടൊപ്പം നമ്മെയെല്ലാം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കട്ടെ. ആമീന്‍.
No comments:
Post a Comment