മോളേ ഹാദിയാ…നീ കരയല്ലേ…തളരല്ലേ… - Asru Design

asruDesign

Ads Here

Friday, 27 October 2017

മോളേ ഹാദിയാ…നീ കരയല്ലേ…തളരല്ലേ…

*"ആയിരം ദിവസം എലിയായ് ജീവിക്കുന്നതിലും നല്ലത് ഒരു ദിവസമെങ്കിലും പുലിയായ് ജീവിക്കുന്നതല്ലേ…??"*

*എന്തൊരു തേജസ്സാണാ മുഖത്ത്,പൂർണ്ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന ആ മുഖത്ത് എന്തൊരു ഈമാനിക സൗന്ദര്യമാണല്ലേ…? മോളുടെ തികഞ്ഞ സൗമൃതയോടെയുള്ള വാക്കുകൾ തേനരുവി പോലെ എത്ര മനോഹരമാണ് …?മോളേ ഹാദിയാ…നിന്റെ ആ പുഞ്ചിരി നൈർമല്യത മാത്രം മതി നിന്നെ സ്നേഹിക്കുന്നവരുടെ വേദനകളും യാതനകളും പ്രയാസങ്ങളുമൊക്കെ കുളിർ തെന്നലാവാൻ.നിന്റെ ആ ഈമാനിന്റെ ഉരുക്ക് കോട്ട മതി പിശാച് പോലും ഒരു നിമിഷം നാണിക്കാൻ.…കഴിയില്ല പൊന്നേ നിന്നെ വർണ്ണിച്ചു തീർക്കാൻ …എന്റെ തൂലിക മതി വെരില്ല മോളേ നിന്റെ ഈമാനിനെ കുറിച്ച് എഴുതി തീർക്കാൻ…*

*മരണം മുന്നിൽ കണ്ടിട്ടും നീ ഒരുവേള പോലും ആദർശത്തിൽ വിട്ടുവീഴ്‌ച ചെയ്യുന്നില്ലല്ലോ ഹാദിയാ…*
*മരണത്തെക്കുറിച്ച്‌ പറയുമ്പോഴും ഒരു തരിമ്പ്‌ പോലും ഭയം നിന്റെ മുഖത്ത്‌ കാണുന്നില്ലല്ലോ ഹാദിയാ…*
*നിന്റെ കണ്മുന്നിൽ തെളിഞ്ഞുകാണുന്ന സ്വർഗ്ഗപ്രതീക്ഷകൾ.നിന്റെ ഉള്ളിലെ ഒരിക്കലും വറ്റാത്ത പ്രതീക്ഷയുടെ നാമ്പുകൾ എല്ലാം നമ്മൾ ദൂരെ നിന്നും കണ്ടറിയുന്നുണ്ട് മോളേ…*

*എന്തൊരു തീക്ഷ്ണതയാണു വാക്കുകൾക്ക്‌.എന്തൊരു അഗ്നിസ്ഫുലിംഗമാണു കണ്ണുകളിൽ…*
*നിന്റെ ചൂണ്ടുവിരലുകൾ ഉയർന്നുവരുന്നത്‌ ഞങ്ങൾ ഓരോരുത്തരുടേയും നെഞ്ചിലേക്കാണെന്നറിയുന്നുണ്ട്‌ ഹാദിയാ.നിന്റെ കൂർത്തുമൂർത്ത ചോദ്യങ്ങളൊക്കെയും ഇടിമുഴക്കങ്ങളാകുന്നത്‌ ഞങ്ങളുടെ,കാതുകളിലാണെന്ന്.*

*നീ കരയല്ലേ പൊന്ന് മോളേ…"നീ" സ്വർഗീയ റാണി മഹതി ഫാത്തിമയുടെ പിൻഗാമിയല്ലേ…?"നീ "മുൻദ്വാരത്തിലേക് ശൂലം കുത്തിയിറക്കുമ്പോഴും തൗഹീദിന്റെ കാഹളം മുഴക്കിയ ധീര വനിത സുമയ്യത്തിന്റെ  പിൻഗാമിയല്ലേ…?പിന്നെന്തിന് "നീ"കരയണം…?ആരെ ഭയക്കണം…?മരണപ്പെട്ടാൽ നിന്നെ പൊതിയാൻ വേണ്ടി റഹ്മത്തിന്റെ മാലാഖന്മാർ തിരക്ക് കൂട്ടില്ലേ മോളേേ…?സ്വർഗീയ റാണി നിന്നെ സ്വീകരിക്കുമല്ലോ മോളെ…?ആ തടവറ നിന്റെ സ്വർഗീയ മണിയറയാണ് മോളേ…കരയല്ലേ…തളരല്ലേ…പതറല്ലേ…*

*ഒന്നുകിൽ കൊടിഞ്ഞി ഫൈസലിനെപ്പോലെ തെരുവിൽ വെട്ടുകൊണ്ട് കൊല്ലപ്പെടുക.* 
*അല്ലെങ്കിൽ ഹാദിയയപ്പോലെ വീട്ടുതടങ്കലിൽ കിടന്ന് സ്വന്തം മാതാപിതാക്കളോട് മല്ലിട്ട് മരിക്കുക.അല്ലാതെ അഞ്ചു നേരവും മൃഷ്ടാന്നഭോജനം കഴിച്ച് നന്ദിക്കേടിന്റെക്ക് പര്യായമായി ജീവിക്കുന്ന നമുക്ക് ഇതിന് രണ്ടിനും കഴിഞ്ഞില്ലെകിലും അവർക്ക് വേണ്ടി അഞ്ചു നേരവും റബ്ബിലേക്കൊന്ന് കാരങ്ങളുയർത്താനെങ്കിലും സാധിക്കണം.*

*മോനേ രാഹുൽ ഈശ്വരേ…"നീ"ഹാദിയയുടെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടത് ഹാദിയയെ രക്ഷപ്പെടുത്താനുള്ള സദുദ്ദേശം കൊണ്ടൊന്നുമല്ലെന്ന് നമുക്ക് നന്നായി അറിയാം.*

*ഒരു കാര്യം എല്ലാവരും മനസ്സിലാക്കുക…രാഹുലിന് നല്ലവണ്ണം അറിയാം ഹാദിയ കൊല്ലപ്പെട്ടാലും കേരളത്തിൽ ഒരു ചുക്കും സംഭവിക്കില്ലായെന്ന്.അപ്പോൾ പിന്നെന്തിനാണ് രാഹുൽ ദൃശ്യങ്ങൾ പുറത്തുവിട്ടത് എന്നല്ലേ.??ഇനി ആർക്കെങ്കിലും,ഏതെങ്കിലും പെൺകുട്ടികൾക്ക് മതം മാറാൻ ഉദ്ദേശമുണ്ടെങ്കിൽ അതിൽ നിന്ന് പിൻതിരിപ്പിക്കുക. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക. ഇതാണ് ഈ സെൽഫി ഈശ്വറിന്റെ മോഹം. മോനേ ഈശ്വരെ നിന്നെ നമുക്ക് നല്ലവണ്ണം അറിയാം…സ്വന്തം ഭർത്താവിനോ കുട്ടുകാർക്കോ മനുഷ്യാവകാശ കമ്മീഷണർക്കോ അനുവാദമില്ലാത്ത ഹാദിയയുടെ വീട്ടുതടങ്കലിലേക്ക് പോയി സെലിഫിയെടുത്ത വർഗ്ഗീയ വിഷപ്പാമ്പ് അല്ലേടാ നീ…?കോഴി കൂട് കാക്കാൻ നിന്നേക്കാൾ വലിയ കുറുക്കൻ വേറെയുണ്ടോ ഈശ്വരേ…?*

*"കാമുകന് വേണ്ടി കാഫിറായ ആയിരം റാഹിയേക്കാൾ മുസ്ലിമായതിന്റെ പേരിൽ തടവറ മണിയറയാക്കേണ്ടി വന്ന ഒരൊറ്റ ഹാദിയ മോൾ മതി ഈ മുസ്ലിം സമുദായത്തിന്."*
*മോളേ ഹാദിയ നമുക്ക് അസൂയ തോന്നുന്നു നിന്നെ കാണുമ്പോൾ നിന്റെ ആ ഈമാനീക ജീവിതം കാണുമ്പോൾ.നിന്റെ ഈമാനിന്റെ നൂറിൽ ഒരംശമെങ്കിലും നമ്മുടെ പെങ്ങന്മാർക്കുണ്ടായിരുന്നെങ്കിൽ ഈ സമുദായം എന്നേ രക്ഷപ്പെട്ടേനെ…*

*ഒരുവേള നിന്റെ ഈമാനിന്റെ ദൃഢതയോർത്ത്‌ ഞങ്ങൾ വിനയപൂർവ്വം തലകുനിച്ചുപോകുന്നു.*
*നിന്റെ വിമോചനത്തിനായി പ്രാർത്ഥനകൾ അർപ്പിക്കുന്നു.അള്ളാഹു അവന്റെ മാലാഖന്മാരുടെ കാവൽ നൽകി അനുഗ്രഹിക്കട്ടെ-ആമീൻ*

No comments:

Post a Comment