ഖാസിയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമം നടത്തിയെന്ന ആരോപണം ശരിവെക്കുന്നതാണ് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍: #സമസ്ത
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്ന ചെമ്ബരിക്ക സി.എം. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വെളിപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമം നടത്തിയെന്ന ആരോപണം ശരിവെക്കുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാരും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
മൗലവി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇതൊരു ആസൂത്രിത കൊലപാതകമാണെന്നും സമസ്തയും പോഷക സംഘടനകളും മൗലവിയുടെ ബന്ധുക്കളും നാട്ടുകാരും പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിട്ടും ശരിയായ ദിശയില്‍ അന്വേഷണം നടത്തി സത്യാവസ്ഥ വെളിച്ചെത്തു കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല.
മൗലവിയുടേത് ആത്മഹത്യയല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമുള്ള പൊതുസമൂഹത്തിന്റെ ബോധ്യം ബലപ്പെടുത്തുന്ന രീതിയിലാണ് പുതിയ വെളിപ്പെടുത്തലുകള്‍ എന്നത് ഏറെ ആശ്വാസകരമാണെന്നും നേതാക്കള്‍ പറഞ്ഞു.
No comments:
Post a Comment