_Basheer Faizy Deshamangalam എഴുതുന്നു.._* ഗെയിലും കറുപ്പും - Asru Design

asruDesign

Ads Here

Friday, 3 November 2017

_Basheer Faizy Deshamangalam എഴുതുന്നു.._* ഗെയിലും കറുപ്പും

*
********************
ഏതാണ് ഈ ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധം.!?
സോളിഡാരിറ്റിയെയും,
പോപുലർ ഫ്രണ്ടിനെയും ചേർത്തു വെച്ചു പറയുമ്പോൾ മനസിലാകുന്നുണ്ട് നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണെന്ന്.
കാരണം ഇവരുടെ മതം ഇസ്ലാമാണല്ലോ.
കുറച്ചു കാലമായി നിങ്ങൾ മതേതര മേൽക്കുപ്പായം ധരിക്കാൻ തുടങ്ങിയിട്ട്.
പക്ഷെ ചിന്താ മണ്ഡലങ്ങളിൽ എന്നും മതം നിങ്ങൾക്ക് കറുപ്പ് തന്നെയാണ്.
E M S കുറച്ചു കൂടി തുറന്നു പറയുന്ന കമ്മ്യൂണിസ്റ്റു ആയിരുന്നു.
പ്രവാചകന്റെ സ്വഹാബികൾ ജീവിച്ച കാലമാണ് ഏഴാം നൂറ്റാണ്ടു.
ഉത്തമ നൂറ്റാണ്ടിനു തൊട്ടടുത്ത നൂറ്റാണ്ടു
എന്നു പ്രവാചകൻ
വിശേഷം പറഞ്ഞ നൂറ്റാണ്ടു.
ഗെയിൽ പൈപ്പ് ലൈയിനിനെതിരെ സമരം ചെയ്യുന്നവരെ രാഷ്രീയമായി പ്രതിരോധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.
പക്ഷെ അതിനു അവരുടെ മതത്തെ ചേർത്തു കുറ്റപ്പെടുത്തുന്നത് നിങ്ങളുടെ ചിന്താഗതിയെ വീണ്ടും ഓർമ്മപ്പെടുത്തലായി.
ഫാഷിസത്തിനെതിരെ ചങ്കുറപ്പോടെ പ്രതികരിക്കുന്നവർ എന്ന ആ മേലാപ്പു അങ്ങു മാറ്റി വച്ചോളൂ.
ചുവപ്പിന് കാവിയിലേക്കു ദൂരം കുറവാകുകയാണോ?
അങ്ങിനെ സംഭവിക്കാതിരിക്കട്ടെ,
ബശീർ ഫൈസി ദേശമംഗലം
************************

No comments:

Post a Comment