ഗെയിൽ വാതക പൈപ്പ് ലൈൻ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ ബലപ്രയോഗത്തിലൂടെ സമരങ്ങളെ അടിച്ചമർത്താനുള്ള നീക്കം പ്രതിഷേധാർഹമാണ്. ഇടത്തരക്കാരും ദരിദ്രരും താമസിക്കുന്ന പ്രദേശങ്ങളിൽ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് അവർ പോരാടുന്നത് . വികസനത്തിന് ആരും എതിരല്ല; ഇത്തരം പദ്ധതികൾ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് ഒഴിവാക്കുകയാണ് വേണ്ടിയിരുന്നത് . അതിന് തയ്യാറില്ലെങ്കിൽ നഷ്ട പരിഹാരം ,പുനരധിവാസം, കെട്ടിട നിർമ്മാണങ്ങൾക്കുള്ള ചട്ടങ്ങൾ തുടങ്ങിയ കാര്യങ്ങളിലുള്ള ആശങ്ക പരിഹരിക്കാനും വ്യക്തത വരുത്തുവാനും മുഖ്യമന്ത്രി തയ്യാറാവണം. ബംഗാളിൽ കോർപ്പറേറ്റ് ഭീമൻമാർക്ക് വേണ്ടി നന്ദിഗ്രാമിലേയും സിംഗൂരിലേയും ജനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയതിന്റെ ഫലമെന്തായിരുന്നുവെന്ന് സർക്കാർ ഓർക്കുന്നത് നന്നായിരിക്കും.

No comments:
Post a Comment