സയ്യിദോരേ…വിയോജിക്കുന്നു…സ്നേഹത്തോടെ…വേദനയോടെ…കണ്ണീരോടെ… - Asru Design

asruDesign

Ads Here

Monday, 25 December 2017

സയ്യിദോരേ…വിയോജിക്കുന്നു…സ്നേഹത്തോടെ…വേദനയോടെ…കണ്ണീരോടെ…



കൊടപ്പനക്കലിന്റെ സുകൃതങ്ങളേ…എന്ത് എഴുതണമെന്നോ…എങ്ങനെ എഴുതണമെന്നോ…എനിക്കറിയില്ല… കേരളത്തിലുടനീളം സ്റ്റേജുകൾ കെട്ടി പലരും പലനിലക്കും കൊടപ്പനക്കലിന്റെ പൂമുല്ലകളെ കുർത്ത മുനയമ്പുകൾ തൊടുത്ത് വിട്ട് കുത്തി നോവിച്ചപ്പോൾ സമസ്തയുടെ മക്കൾ സ്വജീവൻ പോലും ത്വജിച്ച് കടലുണ്ടി പുഴയോരത്ത് പ്രതിരോധത്തിന്റെ ഹിമാലയങ്ങൾ തീർത്തിട്ടുണ്ട്.പക്ഷേ… വർത്തമാന കാല സാഹചര്യത്തിൽ മുസ്ലിം കൈരളി കേൾക്കുന്നതും വായിക്കുന്നതും ആ ഹിമാലയത്തിൻ മുകളിൽ  കയറിയിരുന്ന് ഇങ്കുലാബ് മുഴക്കുന്നതിന് സമാനമാം ചില പരിതാപകരമായ യാഥാർഥ്യങ്ങളാണ്…
അതിൽ നമുക്ക് ആവലാതികളോ വേവലാതികളോയില്ല…കാരണം ജീവനേക്കാൾ സ്നേഹിച്ചവരാണല്ലോ കുത്തി നോവിക്കുന്നത്… അല്ഹമ്ദുലില്ലാഹ്

സയ്യിദോരേ…കണ്ണീരോടു കൂടി എന്നിൽ കൂടുക്കൂട്ടിയ സങ്കടങ്ങളെ ഇതോടൊപ്പം ഞാൻ തുന്നി ചേർക്കുന്നു…തൂലിക പോലും കണ്ണീർ പൊടിക്കുന്നുണ്ട് തങ്ങളേ…കൈകൾ വിറക്കുന്നുണ്ട് …മനമുരുക്കുന്നുണ്ട്…ആവില്ലെനിക്ക് ആ മാണിക്യക്കല്ലുകളെ ഒരു മശിത്തുള്ളി കൊണ്ട് പോലും നോവിക്കാൻ…ഒരു വാക്കു കൊണ്ട് പോലും മുറിവേൽപ്പിക്കാൻ… അത് കൊണ്ടാവണം എഴുത്ത് വായിച്ചപ്പോളും ജിന്നുരികളുടെ വെള്ള കടലാസ്സിൽ ആ നാമം കണ്ടപ്പോഴും അറിയാതെ കണ്ണ് നിറഞ്ഞ് പോയത്…എന്നിരുന്നാലും പ്രകൃതി സത്യങ്ങളെ ഉൾകൊള്ളാതിരിക്കാൻ കഴിയില്ലല്ലോ……

തങ്ങളെ…നിങ്ങൾ എന്ത് പറഞ്ഞാലും നമ്മൾ ഇരുകയ്യും നീട്ടി സ്വീകരിക്കും…എന്ത് ചെയ്താലും നിറഞ്ഞ മനസ്സോടെ ഉൾക്കൊള്ളും കാരണം നിങ്ങൾ ഹബീബിന്റെ പേരമക്കളല്ലയോ…?നിങ്ങൾ കൊടപ്പനക്കലിന്റെ മക്കളല്ലയോ…?പക്ഷേ… എന്റെ ഹബീബിന്റെ മാതാപിതാക്കളെ നരകത്തിന്റെ വിറക് കൊള്ളിയാക്കിയവർ…
 പുന്നാര റസൂലിനെ സാദാരണ മനുഷ്യനാക്കിയവർ…
നമ്മുടെ ഉപ്പാപ്പമാർക്ക് നരകത്തിന്റെ ടിക്കറ്റ് വാങ്ങിച്ചു കൊടുത്തവർ…
ഹബീബിന്റെ പച്ചഖുബ്ബയുടെ താഴികക്കുടം തകർത്ത് തരിപ്പണമാക്കുമെന്ന് കൊട്ടിഘോഷിച്ചവർ…
പവപ്പെട്ട മുസ്ലിം സഹോദരങ്ങളെ കടലുകൾ കടത്തി ആടു മേയ്ക്കാൻ പറഞ്ഞവർ…
 ബുർദ്ദ ബൈത്തുകൾക്കും,മൗലിദിന്റെ ഈരടികൾക്കും ശിർക്കിന്റെ സർട്ടിഫിക്കറ്റ് നൽകിയവർ…
മഹാന്മാരയ ഇമാമീങ്ങൾക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞവർ…
എന്തിനേറെ "സുന്നികൾ മുസ്ലിമല്ലെന്ന്" പറയാൻ പോലും മടികാണിക്കാത്ത എട്ടിൽ പൊട്ടിയ മുജുജിന്നൂരികൾ മമ്പുറത്തിന്റെ മണ്ണിൽ അഹ്ലു-സ്സുന്നത്തിന്റെ കടക്കൽ കത്തി വെക്കാൻ കുര്യാടിന്റെ പാടത്ത് ഒരു മുജു സമ്മേളനം നടത്തുമ്പോൾ അതിൽ കൊടപ്പനക്കലിന്റെ നാമം നമ്മൾ എങ്ങനെ ചേർത്ത് വായിക്കും തങ്ങളെ…അവരുമായി നമ്മൾ എങ്ങനെ ഐക്യപ്പെടും തങ്ങളെ…കഴിയില്ല നമുക്ക്…ഉൾകൊള്ളാൻ…അംഗീകരിക്കാൻ…അവരുമായി കൂട്ടുകൂടാൻ…ആയതിനാൽ വിയോജിക്കുന്നു…കണ്ണീരോടെ…വേദനയോടെ…സങ്കടത്തോടെ…

മുത്ത് ശിഹാബ് തങ്ങളുടെ ആത്മാവ് പൊറുക്കുമോ…?
നൂലുതിക്കൊടുക്കുന്ന കേന്ദ്രമാണ് കൊടപ്പനക്കൽ തറവാട്,പാണക്കാടിന്റെ ബറക്കത്തിൻ വെള്ളത്തെ ഗിന്നസിൽ കടത്തണം, അങ്ങനെ ഒയിയിരം കുത്തു വാക്കുകൾ കൊണ്ട് മുത്ത് ശിഹാബ് തങ്ങളെ നോവിച്ചവരെ നമുക്ക് മറക്കാൻ പറ്റുമോ തങ്ങളെ… എന്റെ ശിഹാബ് തങ്ങളെ നമ്മൾ കാണുന്നത് മുനവ്വർ മോനിലൂടെയാണ്…ആ പുഞ്ചിരി മുത്ത് ശിഹാബ് തങ്ങളുടെ പാല്പുഞ്ചിരിയാണ്.മുത്ത് ശിഹാബ് തങ്ങൾ വിടപറയുമ്പോൾ കൈരളിക്കു സമ്മാനിച്ചു പോയ മാണിക്യ രത്നം…അതിലുപരി എന്റെ റസൂൽ ഈ ഉമ്മത്തിന് ഏൽപ്പിച്ചു പോയ വരദാനം.അഥവാ നൂഹു നബിയുടെ കപ്പൽ അതിൽ കയറിയാൽ രക്ഷപ്പെടും പക്ഷെ അഹ്ലു-സ്സുന്നത്തിന്റെ ആശയത്തിൽ കത്തി വെച്ച് ആ കപ്പൽ കയറണോ…?

മുഖപുസ്തകത്തിലെ മഷിത്തുള്ളികളും,വെള്ളക്കടലാസിലെ നാമവും അങ്ങേയുടെ അറിവോടെയല്ലെന്ന് കരുതാനാണ് എനിക്കിഷ്ട്ടം…കാരണം അത്രക്കും സ്നേഹിച്ചു പോയി ഞാൻ… _അങ്ങയെ,കൊടപ്പനക്കൽ തറവാടിനെ,എന്റെ മുത്ത് ശിഹാബ് തങ്ങളെ…
അത് എന്റെ തെറ്റ് ആണോ…???

      വേദനയോടെ
✍🏻:സൈഫുദ്ദീൻ ബെളിഞ്ചം
      9961315626📱S436〽

No comments:

Post a Comment