#ഞാന്‍ #ഡോക്ട്ടര്‍ #ഹാദിയ.ഞാനാണല്ലോ ഇന്നത്തെ അഭിനവ മാതൃസ്നേഹികളുടേയും മതേതര വാദികളുടേയും കണ്ണിലെ കരട്.എനിക്കെതിരെ സംസാരിക്കാനും മാതാവിന്റെ സ്നേഹം പഠിപ്പിക്കാനും എന്റെ പേരില്‍ മുഖ പുസ്തകത്തില്‍ വിലസാനും ഒത്തിരി നല്ല നടപ്പ്കാരുണ്ടല്ലോ…?
എന്നെ മാതാവിന്റെ സ്നേഹം പഠിപ്പിക്കാന്‍ മുഖ പുസ്തകത്തില്‍ പോസ്റ്റിട്ട മന്ത്രി കെ.ടി.ജലീല്‍ സര്‍ ഒരു അധ്യാപകനല്ലേ.സത്യത്തെ വളച്ചൊടിച്ച് കള്ളമാക്കാനും കള്ളത്തരങ്ങള്‍ സത്യമാക്കാനും പഠിച്ച വിദ്ധ്വാന്‍.ഞാനൊരു ഡോക്ട്ടറാണ് എന്ത് ത്വാഗം സഹിച്ചും ഒരു മനുഷ്യ ജീവന്‍ നില നിര്‍ത്താന്‍ മാത്രം പഠിച്ചവള്‍.അത് കൊണ്ട് തന്നെ കാരുണ്യവും അനുകമ്പയും അളക്കാന്‍ തുടങ്ങിയാല്‍ ഡോക്ട്ടറോളവും നഴ്സിനോളവും വക്കീല്‍ പണിക്ക് മാഹാത്മ്യം ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.പ്രസവമെന്താണെന്നും അമ്മയുടെ വേദനയെന്താണെന്നും പഠിച്ചവളാണ് ഞാന്‍.അതിലെല്ലാം ഉപരി ഒരു കുഞ്ഞിന് ജന്മം നല്‍കേണ്ട പെണ്ണ് കൂടിയാണ് ഞാന്‍.എന്നോട് മാതാവിന്റെ വില പറയുന്നവരെ കുറിച്ചോര്‍ക്കുമ്പോള്‍ പുച്ഛം തോന്നാറുണ്ട്.
എന്റെ അറിവിന്റെ മുന്നില്‍ കുറ്റവാളിയെന്നോ ശിക്ഷ വിധിക്കപ്പെട്ടവനെന്നോ ഇല്ല.ശത്രുവെന്നോ മിത്രമെന്നോ ഇല്ല.എനിക്ക് എല്ലാം മനുഷ്യരാണ് സര്‍.അത് എന്റെ ഉപജീവന മാര്‍ഗ്ഗമല്ല.സഹ ജീവകളോടുള്ള സേവനമാണ്.
നിങ്ങള്‍ പറയുന്നത് സത്യമാണ് ലോകത്ത് ഒരു മാതാവിനേയും തോല്‍പ്പിച്ച് ആരും ഒന്നും നേടിയിട്ടില്ല.പക്ഷെ ആ കരുണയുള്ള മാതാവിന് കരുണ നല്‍കിയത് ഒരു ദൈവമാണെങ്കില്‍ ആ ശക്തിയെയാണ് ഞാന്‍ അനുസരിക്കുന്നത്.മാതാപിതാക്കളെ വേദനപ്പിച്ച് ഇസ്ലാം മതം സ്വീകരിച്ച മിസ്അബ് ബ്നു ഉമൈര്‍(റ) യെ കുറിച്ച് സര്‍ കേട്ടിട്ടില്ലെ.പട്ടും പവിഴവും പരവധാനിയും കൊണ്ട് മൂടിയ സുഖലോലുപ ജീവിതം നയിച്ച മിസ്അബ്(റ) മുസ്ലിമായപ്പോള്‍ മാതാപിതാക്കളെ അനുസരണയില്ലാതായപ്പോള്‍ നഷ്ട്ടമായത് ദുന്‍യാവിലെ സുഖമാണെങ്കിലും നേടിയെടുത്തത് സ്വര്‍ഗ്ഗത്തിന്റെ പറുദീസകളായിരുന്നു.അതിലുപരി സൃഷ്ട്ടാവിന്റെ തൃപ്തിയായിരുന്നു.
എന്റെ മാതാ പിതാക്കളുടെ വിഷമം കാണുന്ന സാറിനെ പോലുള്ളവര്‍ എന്ത് കൊണ്ട് എന്റെ സ്വാതന്ത്രത്തിന് വില കൊടുക്കുന്നില്ല.ഹാദിയ എന്ന പേരാണോ സര്‍ എന്റെ അവകാശങ്ങള്‍ നിഷേധിക്കാനുള്ള കാരണം.എന്റെ വിശ്വാസമാണോ സര്‍ എന്റെ സ്വാതന്ത്രത്തെ ഹനിക്കപ്പെടുന്നത്.പ്രായ പൂര്‍ത്തിയായ ഒരു പെണ്ണാണ് ഞാന്‍ എന്റെ ശെരിയും തെറ്റും ഞാനാണ് തീരുമാനിക്കുന്നത്.അവിടെ കോടതിക്ക് എന്ത് ന്യായീകരണമാണുള്ളത്.അപ്പോള്‍ ഇന്ത്യയെന്ന മതേതര രാജ്യത്തില്‍ ഇഷ്ട്ടമുള്ള തീരുമാനങ്ങളെടുക്കാന്‍ ഒരു പെണ്ണിന് അവകാശമില്ലെ.അതോ മുസ്ലിമായ് ജീവിക്കാന്‍ പരിമിതികളുണ്ടോ…?സര്‍ എനിക്കെന്നും വലുത് എന്റെ മാതാപിതാക്കളാണ്.അത് കൊണ്ട് തന്നെയാണ് ഞാന്‍ ആദ്യമായ് പ്രബോധനം ചെയ്തത് എന്റെ മാതാ പിതാക്കളെയാണ്.സത്യം പറയാന്‍ ഡോക്ട്ടര്‍ ഹാദിയക്ക് പേടിയില്ല.അത് കൊണ്ട് തന്നെ പറയുന്നു.ഞാന്‍ പഠിച്ച് കണ്ടെത്തിയ ഒരേ ഒരു ദൈവം അള്ളാഹുവാണ്.ഏക മതം ഇസ്ലാമാണ്.
ആരെല്ലാം ഇസ്ലാമിനെ തീവ്രത പട്ടം ചുറ്റി കൊടുത്താലും അവസാന നിമിഷം വരെ ഇസ്ലാമിന്റെ പ്രഭ പ്രകാശിക്കും.എത്രത്തോളം നേര്‍മയുള്ളതും കാരുണ്യവുമാണ് ഈ മതമെന്ന് വിശ്വസിച്ചവര്‍ക്കറിയാം.സര്‍ അഖിലയെന്ന ഹാദിയക്ക് മാത്രമല്ല മാതാവുള്ളത് റാഹിലയെന്ന ആതിരക്കും ഈ പറഞ്ഞ മാതാവുണ്ടെന്നത് എല്ലാ മാതൃസ്നേഹികളും മറക്കാതിരിക്കട്ടെ…
ഇനിയും പറയാന്‍ ഒത്തിരി ബാക്കിയുണ്ട്.പക്ഷെ പരിമിധികളുള്ള ഒരു മതത്തിന്റെ വ്യക്താവായത് കൊണ്ട് പടച്ചവനില്‍ ഭരമേല്‍പ്പിക്കുന്നു…
No comments:
Post a Comment