മുസ്തഫൽ ഫൈസിയും സമസ്തയെ ശെരിവെക്കുമ്പോൾ…പലർക്കും അതൊരു താക്കീതാണ്… - Asru Design

asruDesign

Ads Here

Wednesday, 13 December 2017

മുസ്തഫൽ ഫൈസിയും സമസ്തയെ ശെരിവെക്കുമ്പോൾ…പലർക്കും അതൊരു താക്കീതാണ്…



നിലവിളക്ക് വിഷയത്തിൽ സമസ്ത മുശാവറ തീരുമാനത്തിന് എതിരെ ശബ്ദിച്ച മുസ്തഫൽ ഫൈസി തെറ്റുകൾ തിരുത്തി വീണ്ടും സത്യസരണിയിലേക്ക്

കാലം ശെരിവെക്കുന്നു… സംസ്തയെന്ന പണ്ഡിത സഭ സത്യമാണെന്ന്…
കാലം തെളിയിക്കുന്നു പണ്ഡിത ലോകത്തെ വെല്ലാൻ ആരും വളർന്നിട്ടില്ലെന്ന്…
വിമർശനത്തിന്റെ കൂർത്ത മുനയമ്പുകൾ തൊടുത്ത് വിട്ടവർ പറയുന്നു "സമസ്ത അജയ്യമാണെന്"…
ഉദിച്ചുയരുന്ന സൂര്യ കിരണങ്ങളെ നോക്കി ഒളിച്ചന്ദ്ര പ്രഭ ആക്രോശം മുഴക്കിയിട്ട് കാര്യമില്ല…സൂര്യൻ പ്രഭ പരത്തുക തന്നെ ചെയ്യും…
ഇത് സത്യമാണ്…ഇത് അജയ്യമാണ്…ഇത് അനുഗ്രഹീതമാണ്…

ലോകോത്തര പണ്ഡിതൻ റാബിത്തയെ പോലും തിരുത്തിയെഴുതിയ പണ്ഡിതലോകത്തെ അനുഗ്രഹീത ജന്മങ്ങൾ…
കദറിന്റെ കട്ടിയും,പറുദീസയുടെ വലുപ്പവും നോക്കാതെ ഇസ്ലാമിക വിധിവിലക്കുകൾ പറയുകയും,നിർണയിക്കുകയും ചെയ്യുന്ന സമസ്ത കേന്ദ്ര മുശാവറ…
സംഘടനയും സഹപാടിത്തവും നോക്കാതെ ആയിരം പടക്കുതിരയുടെ ആർജ്ജവത്തോടെ ഇസ്‍ലാമിക ശരീ-അത്ത് പറയുന്നതിൽ വിട്ടുവീഴ്ച്ചയില്ലാത്ത കേരളത്തിലെ ആധികാരിക മതപണ്ഡിത സഭ…
സമസ്ത തീരുമാനിച്ചാൽ അതിനെ തിരുത്താൻ മാത്രം ഇവിടെ ആരും വളർന്നിട്ടില്ല.സമസ്തയുടെ ആലിമീങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഈ ശരീഅത്തിന്റെ വിധിവിലക്കുകൾ പറയലും തിരുത്തലും…സുറിയാനി ഭാഷയിൽ കൃസ്ത്യൻ പാതിരിമാരെ തിരുത്തിയെഴുതിയ മഹാനായ ശംസുൽ ഉലമയുടെ കാലം മുതൽ മഹാനായ ശൈഖുൽ ജാമിഅഃ വരെയുള്ള സമസ്തയുടെ ആലിമീങ്ങൾ തീരുമാനിക്കുന്ന ഫത്വവകൾകളെ തിരുത്തി കുറിക്കാൻ ഒരാളും വളർന്നിട്ടില്ല.കാരണം അങ്ങാടികവലകളിൽ അന്യന്റെ പച്ച മാംസം തിന്നുന്നവരല്ല സമസ്തയുടെ മുശാവറയിലുള്ളത്…
നാലുമാസം പോസ്റ്റർ ഒട്ടിച്ചതിന് ഒരു വെള്ളക്കടലാസ്സിൽ പൊതിഞ്ഞ് നൽകുന്നതല്ല സമസ്ത മുശാവറയുടെ അംഗത്വം…
സംഘടനയുടെ ഹുങ്ക് കാണിക്കാൻ കസേരകളുടെ എണ്ണം തികക്കുന്നതല്ല സമസ്തയുടെ മുശാവറ…
നാല്പത് വർഷത്തോളം ഇൽമിൻ തീരത്ത് ഇഅതികാഫിരുന്നതിന് പടച്ചവൻ നൽകുന്ന ഒരു അനുഗ്രഹം… അതാണ് സമസ്ത…അതാണ് സമസ്തയുടെ ആലിമീങ്ങൾ…അതാണ്  സമസ്ത കേന്ദ്ര മുശാവറ…മാഷാ അള്ളാഹ്

മുസ്തഫൽ ഫൈസിയിൽ നിന്നും ആധുനിക മുഫ്തിക്ക് പലതും പഠിക്കാനും ഉൾകൊള്ളാനുമുണ്ട്…വർത്തമാന കാലത്ത്
ഏറെ ചർച്ച ചെയ്യപ്പെട്ട 
 (മുത്വലാഖ്,സ്ത്രീ വിവാഹ പ്രായം,ഏകസിവിൽകോഡ്)പോലോത്ത ഗൗരവപൂർണമായ വിഷയങ്ങളിൽ ഇസ്ലാമിന്റെ അടിസ്ഥാന ത്വത്തങ്ങളെ തകർത്തെറിയാൻ അണിയറയിൽ ആധുനിക ഫറോവമാർ കോപ്പ് കൂട്ടിയപ്പോൾ പ്രതിരോധത്തിന്റെ ഹിമാലയം തീർക്കാൻ സമസ്തയുടെ ആലിമീങ്ങൾ മുശാവറ യോഗത്തിൽ വെച്ച് ഇസ്ലാമിക വിധി നിർണ്ണയം നടപ്പിൽ വരുത്തി…പക്ഷേ സമസ്തയുടെ നിലപാട് ശെരിയല്ലെന്നും അത് തിരുത്തണമെന്നും പറഞ്ഞ് സമസ്തക്കെതിരെ പ്രമേയം വെച്ച്  തിരുത്താൻ വന്ന സ്ത്രീ ചേലാകർമ്മത്തിന്റെ ഹുക്മ് പോലുമറിയാത്ത ആധുനിക യൂത്തിന്റെ മുഫ്തിക്ക് മുസ്തഫൽ ഫൈസിയിൽ നിന്നും പലതും പഠിക്കാനും ഉള്കൊള്ളാനുമുണ്ട്.സമസ്തയെ തിരുത്താൻ ഒരാളും വളർന്നിട്ടില്ല.അത് കൊണ്ട് ആധുനിക മുഫ്തി സമസ്തയുടെ മുശാവറയെ ശെരിവെക്കുന്ന കാലം അതിവിദൂരമല്ല.നമുക്ക് കാത്തിരുന്ന് കാണാം… ലീഗിന്റെ അടുത്ത ജലീലിൽ നിന്നും സമസ്തയുടെ അടുത്ത മുസ്തഫൽ ഫൈസിയെ…

മുസ്തഫൽ ഫൈസി ഉസ്താദേ…അങ്ങയോട് ഒരുപാട് ബഹുമാമുണ്ട് കാരണം മഹാനായ ശംസുൽ ഉലമ അങ്ങയെ കാണിച്ചാണ് വിദ്യാർത്ഥി സമൂഹത്തോട് പറഞ്ഞത് "ഒരു പത്ത് മുസ്തഫയെ സമസ്തക്ക് വേണമെന്ന്"താങ്കളെ പോലുള്ളവർ സമസ്തയെ വെല്ലുവിളിച്ചു എന്നറിഞ്ഞപ്പോൾ മനമുരുകിയിട്ടുണ്ട്… ശംസിന്റെ മന്ത്രം പതിഞ്ഞ ശബ്ദം സമസ്തക്കെതിരെയോ…?പക്ഷെ ആ മഹാന്റെ ദീർഘവീക്ഷണം ഇന്നും പകൽ പോലെ സത്യം… അങ്ങ് സാൽപാന്ഥാവിലേക്ക് കടന്ന് വന്നല്ലോ…ഹംദൻ_ലില്ലാഹ്.
അള്ളാഹു അങ്ങേക്ക് ഇനിയും ഒരുപാട് കാലം സമസ്തക്ക് വേണ്ടി ഖിദ്മത്ത് ചെയ്യാനുള്ള തൗഫീഖ് നൽകട്ടെ-ആമീൻ

✍🏻:സൈഫുദ്ദീൻ ബെളിഞ്ചം 
     9961315626📱 S436〽

No comments:

Post a Comment