_ചലനം…ചാലകം…ചടുലം… അചഞ്ചലം…വിചോലനം…വിനയനം…പാവനം…ആനന്ദം…അതിമനോഹരം…അനർവചനീയം…സുന്ദരം…സുത്യർഹം…_
ലോകം സാക്ഷി…കാലം സാക്ഷി…ചരിത്രം സാക്ഷി…
ഇത് ദാറുൽ ഹുദാ…ഹിദായത്തിന്റെ ദിവ്യ പ്രഭയുമായ് മേഘ ജ്യോതിസ്സിന്റെ പ്രഭാവത്തോടെ മാനവ ലോകത്തിന് പ്രഭ ചൊരിയുന്ന പ്രകാശ ഗോപുരം…
കേരളീയ മുസ്ലിംകളുടെ വൈജ്ഞാനിക നവോസ്ഥാനത്തിന്റെ പ്രയാണ വീഥിയിൽ അഹ്ലു-സുഹ്ഫത്തിന്റെ ചരിത്രം അയവിറക്കുന്ന ഒത്തു പള്ളികളും പള്ളിദർസുകളും പ്രയോഗികതക്കു മുന്നിൽ കാലിടറിയപ്പോൾ പ്രതീക്ഷയുടെയും പ്രത്യാക്ഷയുടെയും പുതിയ വാതായനം തുറക്കാൻ മനുഷ്യ നിർമ്മിത അതിർവരമ്പുകളെ മായ്ച്ചു കളഞ്ഞ് സമന്യയ വിദ്യാഭ്യാസത്തിന്റെ വൈജ്ഞാനിക വസന്തവുമായി തഖ്‌വയുടെയും തവക്കുലിന്റെയും നിറകുടമായ മഹാനായ ബാബുട്ടി ഹാജി ദാറുൽ ഹുദാ എന്നുള്ള മതഭൗതികസമുന്നയ വിദ്യാഭ്യാസ സമുച്ചയത്തിന് കൈരളിയുടെ മണ്ണിൽ തിലകക്കുറി ചാർത്തി.അഴുക്ക് ചാലിൻ പാടത്ത് പരിഹാസ്യതകളെയും,ആർപ്പുവിളികളെയും അതിജയിച്ച് മാനഹായ ബാബുട്ടി ഹാജി തന്റെ മാനദാരകമിലെ സ്വപ്നസാഫല്യത്തിലേക്കുള്ള സ്വർണ്ണ നൂൽ പാലം പണിയുമ്പോൾ അവിടെയെല്ലാം കൂട്ടിനുണ്ടായിരുന്നത് "തവക്കൽത്തു_അലല്ലാഹ്" എന്നുള്ള ഏക ഇലാഹിൻ ആത്മ ധൈര്യവും,ബഷീർ മുസ്ലിയാരുടെയും,സി.എച്ച് ഉസ്താദിന്റെയും വിശ്വാസ ഭദ്രത നിശ്ചയ ദാർഢ്യവും മാത്രമായിരുന്നു.പക്ഷേ നീണ്ട കാലത്തെ അവിശ്രമ പരിശ്രമത്തിന്റെ പരിണിത ഫലമായി ചെമ്മാടിന്റെ അഴുക്ക് ചാലിൻ പാടം പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒരു ജ്ഞാന ഗോപുരമായ് പരിണമിച്ചപ്പോൾ പലർക്കും അതൊരു അത്ഭുതത്തിന്റെ ചോദ്യചിന്നമായിരുന്നു…1986ൽ മഹാനായ ബാബുട്ടി ഹാജി തന്റെ സ്വപ്‍ന സാഫല്യത്തിന് ചെമ്മാടിന്റെ മണ്ണിൽ തിലകക്കുറി ചാർത്തുമ്പോൾ ആ ചരിത്ര മുഹുർത്തതിന്റെ വിരുന്നുകാരായി വന്നെത്തിയ ഹബീബിന്റെ രക്തം സിരകളിൽ ചാലിട്ടൊഴുകുന്ന മുസ്ലിം കൈരളിയുടെ വരദാനവും കൊടപ്പനക്കലിന്റെ സുകൃതവുമായ ശിഹാബ് തങ്ങളുടെ സയ്യിദി സാന്നിധ്യവും,ഒരു പുരുഷായുസ്സിന്റെ പ്രാരാബ്‌ധങ്ങളും,പ്രയാസങ്ങളും അഭിമുഖീകരിച്ചപ്പോളും ജീവിത വിശുദ്ധി കാരണം കറാഹത്തിന്റെ പാപകറകൾ തൊട്ടു തീണ്ടാത്ത മഹാനായ കണ്ണിയത്തൊരുടെ ആത്മീയ ഔചിത്യവും മഹാനായ ബാബുട്ടി ഹാജിക്ക് തന്റെ മുന്നോട്ടുള്ള പ്രയാണ വീഥിയിൽ ആത്മ ധൈര്യം പകർന്നു നൽകി.അത്ഭുതകരമെന്ന് പറയട്ടേ…റബ്ബിന്റെ അഭാരമായ അനുഗ്രഹം കൊണ്ട് ദാറുൽ ഹുദാ എന്നുള്ള വിജ്ഞാന സമുച്ചയം ചുരുങ്ങിയ കാലയളവിൽ വൈജ്ഞാനിക വിഹായസ്സിൽ പത്മവ്യൂഹം പോലെ പടർന്ന് പന്തലിക്കാൻ തുടങ്ങി…
ദാറുൽ ഹുദാ…നയാഗ്ര ജല പ്രവാഹം കണക്കെ ഖണ്ഡനാളിയിലുടെ നിലക്കാതെ കുതിച്ചൊഴുക്കുന്ന ജലപ്രവാഹം പോലെ വിജ്ഞാനത്തെളിനീര് കൊണ്ട് ഒരു ജനതയെ അജ്ഞതയിൽ ജ്ഞാനത്തിലേക്ക് കൈപ്പിടിച്ചുർത്തിയ വിജ്ഞാന ഗോപുരം…ഇന്നലെ കണ്ട സ്വാപ്നങ്ങളെയും ചില്ലിൻ കൂട്ടിൽ സൂക്ഷിച്ചു വെച്ച മോഹങ്ങളെയും സഫലീകരിക്കാൻ
കുഞ്ഞിളം പ്രായത്തിൽ വാപ്പച്ചിയുടെ കൈയ്യും പിടിച്ച് മാലോകരുടെ ചിറകിലേറി വിജ്ഞാന വിഹായസ്സിലേക്ക് വിരുന്നെത്തിയ നാളെയുടെ വാഗ്ദാനങ്ങൾ.ഒപ്പം മാനവന്റെ മനദാരകമിൽ സ്നേഹത്തിൻ താജ് മഹൽ തീർക്കാൻ പതിനാലാം രാവിന്റെ ഒളിചന്ദ്ര പ്രഭയെ പോലും കവച്ചു വെക്കുന്ന തൂവെള്ള വസ്ത്രധാരികളായ കുഞ്ഞു കുസുമങ്ങൾ.വിജ്ഞാന സമുച്ചയത്തിൽ നിന്നും ജ്ഞാന മധുരം നുകരാൻ കടലുകളും കടലോളങ്ങളും,മാമലകളും താണ്ടി വിരുന്നെത്തിയ നാളെയുടെ പ്രതീക്ഷകൾ.പ്രസംഗ_തൂലിക രംഗങ്ങളിൽ തന്റെ കഴിവുകൾക്ക് നിറപ്പകിട്ട് പകരാൻ ഖുതുബ്_ഖാനകളും,സാഹിത്യ സമാജങ്ങളും.എല്ലാത്തിലുമുപരി വിജ്ഞാന സമുച്ചയത്തിന്റെ അനന്തവിഹസ്സിലേക്കുള്ള ജൈത്ര യാത്രയിൽ പത്തരമാറ്റിൻ വർണ്ണം പകരാൻ ആഴത്തിൽ വേരോടിയ വൻമരം പോലെ വിജ്ഞാന മുറ്റത്ത് പടർന്ന് നിൽക്കുന്ന ബദാമിൻ ചുവട്ടിലെ രണ്ട് ജ്ഞാന സമുദ്രങ്ങൾ മഹാനായ ബാബുട്ടി ഹാജിയുടെയും സൈനുൽ ഉലമയുടെയും തഖ്വവയുടെയും തവക്കുലിന്റെയും ആറടി മണ്ണിന്റെ ആത്മ ഹർഷങ്ങൾ…
എല്ലാം കൊണ്ടും ആനന്ദം…സുന്ദരം…സുഭിക്ഷം…സുത്യർഹം…അഭിമാനം…ഈ വിജ്ഞാന ഗോപുരം…
ഹുദവി…ഇത് പേരിനൊപ്പം തുന്നി ചേർക്കാൻ മൂന്നക്ഷരം കൊണ്ട് അടർത്തിയെടുത്ത വെറും ആലങ്കാരിക പ്രയോഗമല്ല.മറിച്ച് തഖ്വവയുടെയും വറഇന്റെയും ഉഹദ് പർവ്വതം താണ്ടിയ മഹാരതന്മാരുടെ വിയർപ്പ് തുള്ളികളിൽ നിന്നും ഉത്ഭവിച്ചുണ്ടായ ഇസ്ലാമിക പ്രബോദനത്തിന്റെ നേർരേഖയാണ്.അത് കൊണ്ട് തന്നെ ഈ വിജ്ഞാന ഗോപുരത്തെ വേരോടെ പിഴുതെറിയാൻ അണിയറയിൽ ആധുനിക ഫറോവമാർ കോപ്പുക്കുട്ടുന്തോറും ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന ബഹിരാകാശ പേടകം പോലെ ചരിത്ര താളുകളിൽ ഒരായിരം തിലകക്കുറികൾ തുന്നി ചേർത്ത് ആർക്കും സ്വപ്നം കാണാൻ പോലും പറ്റാത്ത മതപ്രബോധന വൈജ്ഞാനിക ലോകത്തേക്ക്…അതിശീക്രം അതിവേഗം സധൈര്യം മുന്നോട്ട് ഗമിക്കുകയാണ്…
12 വർഷത്തെ ജ്ഞാനഗോപുരത്തിലെ പഠന മനന ഇഅതികാഫിന് ശേഷം പ്രബോധന വീഥിയിലിറങ്ങുന്ന ഹുദവികൾ വർധിത വീര്യത്തോടെ ഇസ്ലാമിക ദഅവത്തിനായ് ലോകത്തിന്റെ അഷ്ട്ടദിക്കുകളിൽ സക്രിയമായി ഇടപെട്ടുകൊണ്ടിരിക്കുന്നു.അത്യുഷ്ണത്തിലും അതിശൈത്യത്തിലുംപതറാതെ മഹാനായ സൈനുൽ ഉലമയിൽ നിന്നും ആവാഹിച്ചെടുത്ത വിശ്വാസദാർഢ്യവുമായി വിശുദ്ധ ഇസ്ലാമിന്റെ പ്രചാരവാഹകരായി കാതങ്ങൾ തണ്ടുകയാണ് ഹുദവികൾ.ലോക ഐക്യ രാഷ്ട്ര സഭയുടെ നടുത്തളങ്ങളിൽ നിന്ന് പോലും ഹുദവികളുടെ ശബ്ദം മുഴങ്ങിയപ്പോൾ ആറടി മണ്ണിലെ സ്വർഗീയ പൂന്തോപ്പിൽ നിന്നും ബാബുട്ടി ഹാജിയുടെയും സൈനുൽ ഉലമയുടെയും മിഴിനീരിൽ നിന്നും ആനന്ദത്തിൻ ചുടുനീർ വാർക്കുന്നത് കൈരളിയുടെ മണ്ണ് കാണാതെ കണ്ടു.
ഹുദവികൾ കർമ്മ വീഥിയിൽ കനൽ പദങ്ങൾ തണ്ടുകയാണ്…മഹാനായ ബാബുട്ടി ഹാജിയുടെ സ്വപ്ന സാക്ഷാൽകാരത്തിനായ്…
ഹുദവികൾ മതഭൗതിക സമുന്നയ രംഗത്ത് നിറവർണ്ണം പകരുകയാണ് മത വിദ്യകളുടെ നവീകരണം കിനാവ് കണ്ട മഹാനായ ബഷീർ ഉസ്താദിന്റെയും,സി.എച്ച് ഉസ്താദിന്റെയും ആഗ്രഹ സഫലീകരണത്തിനായ്…
ഹുദവികൾ ലോകത്തിന്റെ അഷ്ട്ടദിക്കുകളിൽ ഇൽമിൻ പ്രഭ ചൊരിയുകയാണ്…മഹാനായ സൈനുൽ ഉലമയിൽ നിന്നും നുകർന്നെടുത്ത വിജ്ഞാനത്തിൻ തെളിനീര് കൊണ്ട്…
ഹുദവികൾ ലോകത്തിന് മാതൃകയാവുകയാണ്…ഉസ്താദ് ബഹാഉദ്ദീൻ നദവിയിൽ നിന്നും ഗ്രഹിച്ചെടുത്ത സ്വഭാവവൈഭവം കൊണ്ട്…
പ്രതിരോധത്തിന്റെ ഹിമാലയങ്ങളും പ്രത്യാക്ഷയുടെ എവറസ്റ്റുകളും തീർത്ത് കടലുകളും കടലോളങ്ങളും മരുഭൂമികളും,മണൽ പരപ്പുകളും താണ്ടി
ഹുദവികൾ ലോകത്തിന്റെ നടുകൈ കീഴടക്കുകയാണ്.
മഹാനായ മമ്പുറം തങ്ങളുപ്പാപ്പയുടെ കരങ്ങളിൽ ദാറുൽ ഹുദയുടെ കടിഞാണുമേൽപ്പിച്ച് കേരളത്തിലെ ആധികാരിക മത പണ്ഡിത സഭ സമസ്ത കേരള ജംഈയ്യത്തുൽ ഉലമയുടെ ആശയാദർശങ്ങളെ മാറോട് ചേർത്ത് വെച്ച് മഹാന്മാരുടെ തലോടലേറ്റ് ഹുദവികൾ ചരിത്രത്തിലേക്ക് കുതിക്കുകയാണ്……
ജ്ഞാന ഉദ്യാന ഗോപുരമായ ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ വെച്ച് പാണക്കാട് കൊടപ്പനക്കൽ തറവാട്ടിലെ പൂമുല്ല ഹൈദരലി ശിഹാബ് തങ്ങളുടെ തൃക്കരങ്ങളാൽ ഹുദവി ബിരുദം ഏറ്റുവാങ്ങി ദീനി സേവന രംഗത്തിറങ്ങുന്ന 708 ഹുദവികൾക്കും ഒരായിരം ആശംസകൾ നേരുന്നു…
നാഥൻ സ്വീകരിക്കട്ടെ…ആമീൻ
✍🏻:സൈഫുദ്ദീൻ ബെളിഞ്ചം
9961315626📱S436〽
No comments:
Post a Comment